Section

malabari-logo-mobile

കൊണ്ടോട്ടി താലൂക്ക് ആറാം ലൈബ്രറി കൗണ്‍സിലര്‍മാരുടെ സംഗമം

HIGHLIGHTS : Kondotti Taluk 6th Library Councilors Meet

കൊണ്ടോട്ടി : ആറാം ലൈബ്രറി കൗണ്‍സിലിലേക്ക് കൊണ്ടോട്ടി താലൂക്കില്‍ നിന്നും തെരഞ്ഞെടുത്ത കൗണ്‍സിലര്‍മാരുടെ താലൂക്ക് സംഗമം മഹാകവി മോയിന്‍ കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയില്‍ വെച്ചു ചേര്‍ന്നു.
താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് വി അബ്ദുല്‍ ഹമീദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന താലൂക്ക് സംഗമം കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം എന്‍. പ്രമോദ് ദാസ് ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടി മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ സി.ടി. ഫാത്തിമത്ത് സുഹറാബി മുഖ്യ അതിഥിയായിരുന്നു.

താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ടി.മോഹന്‍ദാസന്‍ അവതരിപ്പിച്ച
23 – 24 കാലയളവിലെ വാര്‍ഷിക റിപ്പോര്‍ട്ട്, വരവ് ചെലവ് കണക്ക്, 24-25 കാലയളവിലെ ഒരു കോടി രൂപ വരവും ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് എന്നിവ ചര്‍ച്ചകള്‍ക്കു ശേഷം അംഗീകരിച്ചു.

sameeksha-malabarinews

ലൈബ്രറി സെക്രട്ടറിമാര്‍ക്കും, ലൈബ്രേറിയന്‍മാര്‍ക്കും അപകട ഇന്‍ഷുറന്‍സ്, വീടുകളില്‍ പുസ്തകമെത്തിക്കുന്ന വീട്ടിലേക്കൊരു പുസ്തകം പദ്ധതി, മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ലൈബ്രറികളില്‍ ഹാപ്പിനസ് ഫോറങ്ങള്‍, ലൈബ്രറികളുടെ സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്‍ , ലൈബ്രേറിയന്‍മാരുടെ അലവന്‍സും , വാര്‍ഷിക ഗ്രാന്റും വര്‍ധിപ്പിക്കല്‍ തുടങ്ങി ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് പുത്തനുണര്‍വ്വേകുന്ന പുതിയ പദ്ധതികളാണ് 24-25 വര്‍ഷത്തെ ബഡ്ജറ്റില്‍ അംഗീകരിച്ചിട്ടുള്ളത്.

കെ.എസ്.ഇ .ബി, ഇ.എം.സി, ബി.ഇ. ഇ എന്നിവയുമായി ചേര്‍ന്ന് ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ നേതൃത്വം നല്‍കും. ആദ്യ പടിയായി താലൂക്ക് പരിധിയിലെ മുഴുവന്‍ കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസ്സുകള്‍ കേന്ദ്രീകരിച്ചും മേയ് 20 നകം ഊര്‍ജ്ജ സംരക്ഷണ സമ്മര്‍ക്യാ മ്പയിന്‍ സംഘടിപ്പിക്കും.

ജില്ലാ അക്ഷരോത്സവം വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ചടങ്ങിന് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ.കൃഷ്ണന്‍ ആശംസകളര്‍പ്പിച്ചു. താലൂക്ക് വൈസ് : പ്രസിഡണ്ട് വി.രാജഗോപാലന്‍ സ്വാഗതവും, ജോ.സെക്രട്ടറി പി.കെ.വിനോദ് കുമാര്‍ നന്ദിയും രേഖപ്പെടുത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!