പ്ലസ് വണ്‍ സീറ്റ്; മന്ത്രി വിളിച്ച യോഗത്തില്‍ പ്രതിഷേധം, എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍

തിരുവനന്തപുരം: മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്ലസ് വണ്‍ സീറ്റ് വിഷയമുയര്‍ത്തി പ്രതിഷേധിച്ച് എംഎസ്എഫ്. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് മലബാറിലെ പ്ലസ് വണ്‍ സീറ്റ് വിഷയമുയര്‍ത്തി എംഎസ്എഫ് പ്രതിഷേധിച്ചത്. തൊഴിലാളി- യുവജന- വിദ്യാര്‍ത്ഥി- മഹിളാ പ്രസ്ഥാന പ്രതിനിധികളുമായിട്ടായിരുന്നു മന്ത്രി യോഗം വിളിച്ചത്.

മലബാര്‍ മേഖലയില്‍ ആവശ്യത്തിന് ഹയര്‍സെക്കന്‍ഡറി സീറ്റുകളില്ലെന്ന് ചൂണ്ടികാട്ടി പ്രതിഷേധ മുദ്രാവാക്യങ്ങളെഴുതിയ ടീഷര്‍ട്ട് യോഗത്തില്‍ നൗഫല്‍ ഉയര്‍ത്തിക്കാട്ടി. യോഗം തുടങ്ങിയതും നൗഫല്‍ പ്രതിഷേധം ആരംഭിക്കുകയായിരുന്നു. .   ഹാളിന് പുറത്തുനിന്നും പ്രതിഷേധം തുടര്‍ന്നതോടെ കന്റോണ്‍മെന്റ് പോലീസെത്തി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top