
ദില്ലി: ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരരുടെ ആക്രമണത്തില്‍ പരിക്കേറ്റ ഒരു ജവാന്‍ വീര ചരമമടഞ്ഞു. ഒരാളുടെ നില അതീവ ഗുരുതരമാണെന്ന് സൈന്യം അറിയിച്ചു.
പൂഞ്ചിലെ സുരന്‍കോട്ടയിലാണ് ഇന്ന്‌ലെ വൈകിട്ട് വ്യോമസേനാംഗങ്ങള്‍ സഞ്ചരിക്കുകയായിരുന്ന വാഹന വ്യൂഹത്തിന് നേരെ ആക്രമണം നടന്നത്. ഭീകരര്‍ വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് വിവരം.
ആക്രമണത്തില്‍ അഞ്ച് സൈനികര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമാണ്. സ്ഥലത്ത് സൈനികരും ജമ്മു കശ്മീര്‍ പൊലീസും തിരച്ചില്‍ തുടരുന്നുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




