മഹിള സമഖ്യ സൊസൈറ്റിയില്‍ വിവിധ തസ്തികകളില്‍ നിയമനം

വനിത ശിശുവികസന വകുപ്പിനു കീഴില്‍ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ മലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക് വിവിധ തസ്തികകളില്‍ നിയമനത്തിന് ഇന്റര്‍വ്യൂ നടക്കുന്നു. സെക്യൂരിറ്റി, കുക്ക്, വാര്‍ഡന്‍, സോഷ്യല്‍ വര്‍ക്കര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം.

നിര്‍ദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാര്‍ഥികള്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം മഞ്ചേരി മിനി സിവില്‍ സ്റ്റേഷന്‍, ഡി.സി.പി.യു ഹാളില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.

സെക്യൂരിറ്റി, കുക്ക് തസ്തികകളിലേക്കുള്ള ഇന്റര്‍വ്യൂ ജനുവരി ഏഴിന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. സോഷ്യല്‍ വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍ തസ്തികയിലേക്ക് ജനുവരി എട്ടിന് രാവിലെ പത്തിനും വാര്‍ഡന്‍ തസ്തികയിലേക്ക് ഉച്ചയ്ക്ക് രണ്ടിനും ഇന്റര്‍വ്യൂ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം. ഫോണ്‍: 0471-2348666, ഇ-മെയില്‍: keralasamakhya@gmail.com വെബ്സൈറ്റ്: www.keralasamakhya.org.

Share news
error: Content is protected !!
Scroll to Top