ഇന്ന് രാത്രി എടപ്പാളിലൂടെ വാഹന ഗതാഗതമില്ല

എടപ്പാള്‍ : മേല്‍പ്പാലത്തിന്റെ കുറ്റിപ്പുറം -തൃശൂര്‍ റോഡുകളെ ബന്ധിപ്പിക്കുന്ന ഭാഗത്ത് കോണ്‍ഗ്രീറ്റ് ജോലികള്‍ നടക്കുന്നതിനാല്‍ ബുധനാഴ്ച രാത്രി എട്ടു മുതല്‍ എടപ്പാള്‍ ടൗണിലൂടെയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും തടയും.പൊന്നാനി-പട്ടാമ്പി, തൃശൂര്‍-കോഴിക്കോട് റോഡുകള്‍ പൂര്‍ണ്ണമായും അടച്ചിടേണ്ടതിനാല്‍ വാഹനങ്ങള്‍ മറ്റു വഴികളിലൂടെ കടന്നുപോകണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

കുറ്റിപ്പുറം റോഡില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കണ്ടനകത്തുനിന്ന് തിരിഞ്ഞ് വട്ടംകുളം വഴിയും തൃശൂര്‍ റോഡില്‍ നിന്നുള്ളവ നടുവട്ടത്തു നിന്ന് അയിലക്കാട് വഴിയും പോകണം. പട്ടാമ്പി റോഡില്‍ നിന്നുള്ള വാഹനങ്ങള്‍ വട്ടംകുളം പഞ്ചായത്ത് ഓഫീസ് വഴിയും ചേകന്നൂര്‍ റോഡ് വഴിയും തിരിഞ്ഞുപോകണം.

പൊന്നാനി റോഡില്‍ നിന്നുള്ളവ പഴയ ബ്ലോക്ക് വഴിയോ അംശക്കച്ചേരി തലമുണ്ട, ഹൈസ്‌കൂള്‍ റോഡ് എന്നിവിടങ്ങളില്‍ നിന്നും തിരിഞ്ഞു പോകണം.വ്യാഴാഴ്ച് പുലര്‍ച്ചെ നാല് മണി വരെയാണ് ഗതാഗത നിയന്ത്രണം.

 

Share news
error: Content is protected !!
Scroll to Top