Section

malabari-logo-mobile

വാഹനങ്ങളില്‍ മുന്‍സീറ്റ് യാത്രായ്ക്ക് എയര്‍ബാഗ് നിര്‍ബന്ധമാക്കുന്നു

HIGHLIGHTS : ന്യൂഡല്‍ഹി : വാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പം മുന്‍സീറ്റില്‍ യാത്രചെയ്യുന്നവര്‍ക്ക് എയര്‍ ബാഗ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം. പുതിയ മോഡല...

ന്യൂഡല്‍ഹി : വാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പം മുന്‍സീറ്റില്‍ യാത്രചെയ്യുന്നവര്‍ക്ക് എയര്‍ ബാഗ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം. പുതിയ മോഡല്‍ വാഹനങ്ങള്‍ക്ക് 2021 ഏപ്രില്‍ 1 മുതലും നിലവിലെ മോഡലുകള്‍ക്ക് ജൂണ്‍ 1 മുതലും ഇത് നിര്‍ബന്ധമാക്കാനാണ് ഉദ്ദേശിക്കുന്നത്.

ഇതിനായി കരട് ചട്ടമിറക്കികൊണ്ട് സര്‍ക്കാര്‍ പൊതുജനാഭിപ്രായം ക്ഷണിച്ചു. നിലവില്‍ ഡ്രൈവര്‍മാര്‍ക്കുമാത്രമേ എയര്‍ബാഗ് നിര്ബന്ധമുള്ളൂ.2019 ജൂലൈയിലാണ് ഇത് നിര്‍ബന്ധമാക്കിയത്.

sameeksha-malabarinews

കരട് വിജ്ഞാപനത്തില്‍ 30 ദിവസത്തിനകം പൊതുജനങ്ങള്‍ക്ക് അഭിപ്രായമറിയിക്കാം.വിലാസം comments-morth@gov.in.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!