Section

malabari-logo-mobile

ത്രിതല പഞ്ചായത്ത് അധ്യക്ഷ, ഉപാധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് ഇന്ന്

HIGHLIGHTS : തിരുവനന്തപുരം : സംസ്ഥാനത്തെ ഗ്രാമ -ബ്ലോക്ക് -ജില്ലാ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പ്രസി...

തിരുവനന്തപുരം : സംസ്ഥാനത്തെ ഗ്രാമ -ബ്ലോക്ക് -ജില്ലാ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പ്രസിഡന്റ് തെരഞ്ഞെടുപ്പ് രാവിലെ 11 നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉച്ചക്ക് 2 നുമാണ് നടക്കുക.

7 ജില്ലാ പഞ്ചായത്തുകളുടെ പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമാണ്. 941 ഗ്രാമപഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളും 14 ജില്ലാ പഞ്ചായത്തുകളുമാണ് സംസ്ഥാനത്തുള്ളത്.

sameeksha-malabarinews

പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിയാതിരുന്നവര്‍ക്ക് ഇന്ന് വീണ്ടും അവസരമുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!