Section

malabari-logo-mobile

യുഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായി : നിറമരുതൂരില്‍ പ്രസിഡന്റ് സ്ഥാനം നറുക്കെടുപ്പില്‍ എല്‍ഡിഎഫിന്

HIGHLIGHTS : തിരൂര്‍ : ഇന്ന് നടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തിരൂര്‍ നിറമരുതൂരില്‍ എല്‍ഡിഎഫിന് അപ്രതീക്ഷിത വിജയം. ഒരു സീറ്റിന്റെ ഭൂരിപക്ഷമുണ്ട...

തിരൂര്‍ : ഇന്ന് നടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തിരൂര്‍ നിറമരുതൂരില്‍ എല്‍ഡിഎഫിന് അപ്രതീക്ഷിത വിജയം. ഒരു സീറ്റിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന യുഡിഎഫിന്റെ ഒരംഗത്തിന്റെ വോട്ട് അസാധുവായതോടെ വോട്ടിങ് നില തുല്യമാകുകയും തുടര്‍ന്ന നടന്ന നറുക്കെടുപ്പില്‍ എല്‍ഡിഎഫ് വിജയിക്കുകയായിരുന്നു.

സിപിഎം അംഗം പി.പി. സൈതലവിയാണ് വിജയിച്ചത്. ആകെയുള്ള 17 അംഗങ്ങളില്‍ 9 പേര്‍ യുഡിഎഫും, 8 പേര്‍ എല്‍ഡിഎഫുമാണ്. ഒമ്പതാം വാര്‍ഡില്‍ നിന്നുള്ള യുഡിഎഫ് അംഗം ആബിദ പുളിക്കലിന്റെ വോട്ട് അസാധുവായതിനെ തുടര്‍ന്നാണ് നറക്കെടുപ്പിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്.

sameeksha-malabarinews

ദീര്‍ഘകാലമായി എല്‍ഡിഎഫ് ഭരിച്ചിരുന്ന ഈ പഞ്ചായത്ത് ഇത്തവണ യുഡിഎഫ് ഭൂരിപക്ഷം നേടിയതായിരുന്നു.

 

 

 

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!