ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിച്ച സ്ത്രീക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ഓടുന്ന ട്രെയിനില്‍ ചാടി കയറാന്‍ ശ്രമിച്ച സ്ത്രീക്ക് ദാരുണാന്ത്യം. പാറശ്ശാലയ്ക്ക് സമീപം പരശുവയ്ക്കല്‍ രോഹിണി ഭവനില്‍ രാജേന്ദ്രന്‍ നായരുടെ ഭാര്യ കുമാരി ഷീബ കെ എസ് (57) ആണ് മരിച്ചത്.തിരുവനന്തപുരം ധനുവച്ചപുരം സ്റ്റേഷനില്‍ വെച്ച് ഞായറാഴ്ച്ച രാവിലെ 8.15ഓടെയാണ് സംഭവം നടന്നത്.

ഷീബ കൊച്ചുവേളി-നാഗര്‍കോവില്‍ എക്‌സ്പ്രസില്‍ കയറാനായി എത്തിയതായിരുന്നു. എന്നാല്‍ എത്താന്‍ വൈകിയതിനാല്‍ ട്രെയിന്‍ എടുത്തിരുന്നു. ഇതോടെ ഇവര്‍ ട്രെയിനില്‍ ചാടി കയറാന്‍ ശ്രമിക്കവേ കാല്‍ വഴുത്തി ട്രാക്കിലേക്ക് വീണാണ് അപകടം സംഭവിച്ചത്.

പോലീസെത്തി നടപടികള്‍ പൂര്‍ത്തിയാക്കി.

 

Share news
error: Content is protected !!
Scroll to Top