അന്തര്‍ദേശീയം

ബ്രിട്ടനില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി

അതിവേഗം പടരുന്ന ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ പുതിയ സ്ട്രെയിന്‍ കണ്ടെത്തിയതായി ഇംഗ്‌ളണ്ടിലെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ക്രിസ് വിറ്റി. ഇക്കാര്യം ലോകാരോഗ്യ സംഘടനയെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു . നിലവിലെ വാക്സിന്‍ പലപ്രദമാകില്ലെന്ന ആശങ്കയുണ്ട് . പുതിയ 27052 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ യുകെ യിലെ കോവിഡ് ബാധിതര്‍ 2004219 ആയിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ ലണ്ടനിലും തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലും പ്രധാന മന്ത്രി ബോറിസ് ജോണ്‍സണ്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിലെ മറ്റിടങ്ങളില്‍ ക്രിസ്മസിന് മാത്രം […]

ഫിഫ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു ; റോബര്‍ട്ട് ലെവന്റോവ്‌സ്‌കി മികച്ച പുരുഷ താരം

സൂറിച്ച് : ഫിഫ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ പുരസ്‌കാരം ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബ് ബയണ്‍ മ്യൂണിക്കിന്റെ സ്ട്രൈക്കര്‍ പോളണ്ട് താരം റോബര്‍ട്ട് ലെവന്റോവ്‌സ്‌കിക്ക്. അന്തിമപട്ടികയില്‍ ഒപ്പമുണ്ടായിരുന്ന മെസ്സി, ക്രിസ്റ്റ്യാനോഎന്നിവരെ മറികടന്നാണ് ലെവന്റോവ്‌സ്‌കി സുവര്‍ണ്ണ നേട്ടം സ്വന്തമാക്കിയത് . ഇംഗ്ലണ്ടിന്റെ ലൂസി ബ്രോണ്‍സ് മികച്ച വനിത താരമായി തെരഞ്ഞെടുക്കപ്പെട്ടു. ലിവര്‍പൂര്‍ മാനേജര്‍ യുര്‍ഗന്‍ ക്ലോപ്പ് മികച്ച കോച്ചിനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി. മികച്ച വനിതാ പരിശീലക ഹോണ്ടിന്റെ കോച്ചായ സറീന വീഗ്മാനാണ്. മികച്ച ഗോളിനുള്ള

ഫൈസര്‍ വാക്സിന് അനുമതി നല്‍കുന്ന ആദ്യ ഏഷ്യന്‍ രാജ്യമായി സിങ്കപ്പൂര്‍

ഫൈസറിന്റെ കൊവിഡ് വാക്‌സിന് സിംഗപ്പൂരില്‍ അനുമതി ലഭിച്ചു. ഇതോടെ ഫൈസര്‍ വാക്സിന് അനുമതി നല്‍കുന്ന ആദ്യ ഏഷ്യന്‍ രാജ്യമായി സിങ്കപ്പൂര്‍ . ആദ്യ ഷിപ്‌മെന്റ് ഈ മാസം അവസാനം വരുമെന്ന് പ്രധാനമന്ത്രി ലീ സെയ്ന്‍ ലൂംഗ് പറഞ്ഞു. എല്ലാ സിംഗപ്പൂര്‍ പൗരന്മാര്‍ക്കും ദീര്‍ഘകാല താമസക്കാര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കും. ഹൈറിസ്‌ക്ക് വിഭാഗം, കൊവിഡ് മുന്‍നിര പോരാളികള്‍, പ്രായമായവര്‍, എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ ലഭ്യമാക്കുക. മറ്റ് വാക്‌സിനുകളും അടുത്ത മാസങ്ങളിലായി രാജ്യത്ത് ഉപയോഗിക്കുമെന്നും അടുത്ത വര്‍ഷം മധ്യത്തോടെ രാജ്യത്തെ

കോവിഡ് വാക്സിന്‍ ഫൈസറിന് അനുമതി നല്‍കി അമേരിക്കയും

ഫൈസര്‍ കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി അമേരിക്കയും. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് ഇതിനായി നിര്‍ദേശം നല്‍കിയത്. ആദ്യ ദിനങ്ങളില്‍ 2.9 ദശലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വയോജനങ്ങള്‍ക്കും വാക്സിന്‍ നല്‍കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തിങ്കളാഴ്ച മുതല്‍ നല്‍കി തുടങ്ങും. നേരത്തെ ബ്രിട്ടണ്‍, കാനഡ, ബഹ്റൈന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ ഫൈസറിന്റെ വാക്സിന് അനുമതി നല്‍കിയിരുന്നു . അമേരിക്കന്‍ കമ്പനിയായ ഫൈസറും ജര്‍മന്‍ പങ്കാളിയായ ബയോഎന്‍ടെക്കും ചേര്‍ന്നാണ് വാക്സിന്‍ വികസിപ്പിച്ചത്.

ഫൈസര്‍ വാക്സിനെതിരെ അമേരിക്കയിലും ബ്രിട്ടനിലും മുന്നറിയിപ്പ് ; വാക്‌സിന്‍ സ്വീകരിച്ച നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബെല്‍സ് പാല്‍സി

ഫൈസര്‍ വാക്സിനെതിരെ അമേരിക്കയിലും ബ്രിട്ടനിലും മുന്നറിയിപ്പ് . അമേരിക്കയില്‍ കോവിഡിനെതിരായ ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബെല്‍സ് പാല്‍സി സ്ഥിരീകരിച്ചു. മുഖത്തെ പേശികള്‍ താത്ക്കാലികമായി തളര്‍ന്നു പോകുന്ന രോഗമാണ് ബെല്‍സ് പാല്‍സി. ബ്രിട്ടനില്‍ വാക്‌സിന്‍ സ്വീകരിച്ച രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തു. രണ്ട് പേരും സ്ഥിരമായി അലര്‍ജി പ്രശ്‌നങ്ങള്‍ ഉള്ളവരാണ്. ഇതിനെ തുടര്‍ന്ന് അലര്‍ജി പ്രശ്നങ്ങള്‍ ഉള്ളവര്‍ വാക്സിന്‍ സ്വീകരിക്കരുതെന്നാണ് ബ്രിട്ടന്‍ അറിയിച്ചിരിക്കുന്നത്. അതേസമയം ബ്രിട്ടനും ബഹ്‌റൈനും അനുമതി നല്‍കിയതിന് പിന്നാലെ

ഫൈസര്‍ കോവിഡ് വാക്സിന് അനുമതി നല്‍കി യുകെ ; അടുത്തയാഴ്ച മുതല്‍ രാജ്യത്ത് വാക്സിന്‍ ലഭ്യമാകും

ലണ്ടന്‍ : അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്സിന് അനുമതി നല്‍കി യുകെ. ബ്രിട്ടനില്‍ അടുത്തയാഴ്ച മുതല്‍ കോവിഡ് വാക്സിന്‍ ഉപയോഗിച്ചു തുടങ്ങും . ഇതോടെ വാക്സിന്‍ പൊതുജന ഉപയോഗത്തിനായി അനുവദിക്കുന്ന ആദ്യ രാജ്യമായി ബ്രിട്ടണ്‍ മാറി. ബ്രിട്ടനില്‍ കോവിഡ് വാക്സിന്‍ വിതരണ ത്തിനായി ഒരുങ്ങാന്‍ ആശുപത്രികള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഫൈസര്‍ ബയോട്ടിക്കിന്റെ കോവിഡ് -19 വാക്സിന്‍ ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കുന്നതിനുള്ള മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്സ് ആന്‍ഡ് റെഗുലേറ്ററി ഏജന്‍സിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചതായി

കര്‍ഷകരെ പിന്തുണച്ച് കാനഡ പ്രധാനമന്ത്രി ട്രൂഡോ

ഇന്ത്യയിലെ കര്‍ഷക സമരത്തിന് പിന്തുണയുമായി കാനഡ പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡോ. സമാധാനപരമായി സമരം ചെയ്യാനുള്ള കര്‍ഷകരുടെ അവകാശത്തെ കാനഡ പിന്തുണക്കുമെന്നും സമരത്തെക്കുറിച്ചുള്ള ആശങ്ക ഇന്ത്യന്‍ അധികൃതരെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു . ഗുരു നാനാക് ജയന്തി ദിനത്തില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അതേസമയം ട്രൂഡോയുടെ പ്രതികരണം തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണെന്നും കര്‍ഷക സമരം ഇന്ത്യയുടെ ആഭ്യന്തര വിഷയമായതിനാല്‍ കാനഡയുടെ പ്രതികരണം അനുചിതമാണെന്നും അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.  

error: Content is protected !!
Scroll to Top