ഫൈസര്‍ വാക്സിന് അനുമതി നല്‍കുന്ന ആദ്യ ഏഷ്യന്‍ രാജ്യമായി സിങ്കപ്പൂര്‍

ഫൈസറിന്റെ കൊവിഡ് വാക്‌സിന് സിംഗപ്പൂരില്‍ അനുമതി ലഭിച്ചു. ഇതോടെ ഫൈസര്‍ വാക്സിന് അനുമതി നല്‍കുന്ന ആദ്യ ഏഷ്യന്‍ രാജ്യമായി സിങ്കപ്പൂര്‍ . ആദ്യ ഷിപ്‌മെന്റ് ഈ മാസം അവസാനം വരുമെന്ന് പ്രധാനമന്ത്രി ലീ സെയ്ന്‍ ലൂംഗ് പറഞ്ഞു.

എല്ലാ സിംഗപ്പൂര്‍ പൗരന്മാര്‍ക്കും ദീര്‍ഘകാല താമസക്കാര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കും. ഹൈറിസ്‌ക്ക് വിഭാഗം, കൊവിഡ് മുന്‍നിര പോരാളികള്‍, പ്രായമായവര്‍, എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ ലഭ്യമാക്കുക.

മറ്റ് വാക്‌സിനുകളും അടുത്ത മാസങ്ങളിലായി രാജ്യത്ത് ഉപയോഗിക്കുമെന്നും അടുത്ത വര്‍ഷം മധ്യത്തോടെ രാജ്യത്തെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top