താനൂരില്‍ പോലീസിന് നേരെ കല്ലേറ് ; അമ്പതോളം പേര്‍ക്കെതിരെ കേസ്

താനൂര്‍: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ണിയാലില്‍ പോലീസിന് നേരെ കല്ലേറ്. ഉണ്ണിയാലില്‍ മുന്‍പുണ്ടായ സംഘര്‍ഷങ്ങളിലും വധശ്രമ കേസിലെ പ്രതിയും ഉള്‍പ്പെടെ 50 ഓളം പേര്‍ക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു.

പോലീസിന് നേരെയുള്ള അതിക്രമങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് താനൂര്‍ സി.ഐ പി പ്രമോദ് അറിയിച്ചു .അതിന്റെ ഭാഗമായി മലപ്പുറം എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക പോലീസ് സേനയെ വിന്യസിച്ചതായും സി ഐ പറഞ്ഞു.

സംഘര്‍ഷങ്ങള്‍ നടക്കുന്ന സമയത്തും പോലീസ് നടപടികള്‍ ഉണ്ടാവുന്ന സമയത്തും പൊതുജനങ്ങള്‍ യാതൊരു കാരണവശാലും കാഴ്ചക്കാരായി നില്‍ക്കരുതെന്നും, അണികളെ നിയന്ത്രിക്കാന്‍ ആയില്ലെങ്കില്‍ നേതാക്കള്‍ക്കെതിരെ കേസെടുക്കുമെന്നും സി.ഐ കൂട്ടിച്ചേര്‍ത്തു.

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •