കര്‍ഷകരെ പിന്തുണച്ച് കാനഡ പ്രധാനമന്ത്രി ട്രൂഡോ

ഇന്ത്യയിലെ കര്‍ഷക സമരത്തിന് പിന്തുണയുമായി കാനഡ പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡോ. സമാധാനപരമായി സമരം ചെയ്യാനുള്ള കര്‍ഷകരുടെ അവകാശത്തെ കാനഡ പിന്തുണക്കുമെന്നും സമരത്തെക്കുറിച്ചുള്ള ആശങ്ക ഇന്ത്യന്‍ അധികൃതരെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു .

ഗുരു നാനാക് ജയന്തി ദിനത്തില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അതേസമയം ട്രൂഡോയുടെ പ്രതികരണം തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണെന്നും കര്‍ഷക സമരം ഇന്ത്യയുടെ ആഭ്യന്തര വിഷയമായതിനാല്‍ കാനഡയുടെ പ്രതികരണം അനുചിതമാണെന്നും അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top