തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ബുറേവി ചുഴലിക്കാറ്റായി മാറിയതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ കേരളം തെക്കന്‍ തമിഴ്‌നാട് തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
നാളെ വൈകുന്നേരത്തോടെ ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം തൊടും.കാറ്റിന്റെ വേഗം 75 മുതല്‍ 85 കി.മീ വരെ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് . വെള്ളിയാഴ്ച പുലര്‍ച്ചയോടെ കന്യാകുമാരി തീരത്തെത്തും എന്നാണ് പ്രവചനം.
വ്യാഴം വെള്ളി ദിവസങ്ങളില്‍ തിരുവനന്തപുരം,കൊല്ലം പത്തനംതിട്ട,ആലപ്പുഴ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കും സംസ്ഥാനത്ത് പരക്കെ മഴയ്ക്കും സാധ്യതയുണ്ട്. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ കേരളതീരത്തു നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചു.




