Section

malabari-logo-mobile

എച്ച്.ഐ.വി. രോഗബാധിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മലപ്പുറം സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ ദീപം തെളിയിച്ചു

HIGHLIGHTS : മലപ്പുറം : ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് എച്ച്.ഐ.വി. രോഗബാധിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മലപ്പുറം സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ ദീപം തെളി...

മലപ്പുറം : ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് എച്ച്.ഐ.വി. രോഗബാധിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മലപ്പുറം സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ ദീപം തെളിയിച്ചു. ജില്ല കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ പരിപാടി ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന എയ്ഡ്സ് ദിനാചരണ പ്രതിജ്ഞ ചൊല്ലികൊടുത്തു. തെരഞ്ഞെടുപ്പ് ഒബ്സര്‍വര്‍ വിജയനാഥന്‍ ഐ.എഫ്.എസ്, ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ.എ. ഷിബുലാല്‍, ജില്ല ടി.ബി.ഓഫീസര്‍ ഡോ.സൗജ പി.പി., ജില്ല മാസ്സ് മീഡിയ ഓഫീസര്‍ പി.രാജു, സീനിയര്‍ ഡി.ആര്‍.ടി.ബി.കോര്‍ഡിനേറ്റര്‍ ജേക്കബ് ജോണ്‍, ജില്ല പഞ്ചായത്ത് സുരക്ഷ പദ്ധതി കോര്‍ഡിനേറ്റര്‍ ഹമീദ് കട്ടുപ്പാറ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ജില്ലയിലെ വിവിധ എച്ച്.ഐ.വി. പ്രൊജക്റ്റുകളുടെയും ടാര്‍ഗറ്റ് ഗ്രൂപ്പുകളുടെയും സഹകരണത്തോടെയാണ് പരിപാടി നടപ്പിലാക്കിയത്. വരുന്ന ദിവസങ്ങളില്‍ എച്ച്.ഐ.വി. യുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ വെബിനാറുകള്‍ സംഘടിപ്പിക്കുമെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

sameeksha-malabarinews

രാവിലെ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ജില്ല കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍, ജില്ല പോലീസ് മേധാവി യു.അബ്ദുള്‍ കരീം, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ.എ. ഷിബുലാല്‍ എന്നിവര്‍ റെഡ് റിബ്ബണ്‍ ധരിച്ച് കൊണ്ട് പരിപാടിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് എയ്ഡ്സ് ബോധവത്കരണ കിയോസ്‌കും സ്ഥാപിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!