Section

malabari-logo-mobile

കര്‍ഷകനേതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം ; സമരം തുടരും

HIGHLIGHTS : ന്യൂഡല്‍ഹി : കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭം ആറു ദിവസമായി തുടരവേ കര്‍ഷകനേതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച...

ന്യൂഡല്‍ഹി : കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭം ആറു ദിവസമായി തുടരവേ കര്‍ഷകനേതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം.  കര്‍ഷക നിയമങ്ങളിലെ പ്രശ്‌നങ്ങള്‍ പഠിക്കുമെന്നും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി കര്‍ഷക സംഘടനകളിലെ വിദഗ്ധരും സര്‍ക്കാര്‍ പ്രതിനിധികളും ചേര്‍ന്ന് പാനല്‍ രൂപീകരിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം കര്‍ഷകര്‍ തളളി.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നായിരു ന്നു കര്‍ഷകരുടെ ആവശ്യം. പ്രധിഷേധം തുടരാനാണ് തീരുമാനം . ഡിസംബര്‍ മൂന്നിന് വീണ്ടും കര്‍ഷകരുമായി ചര്‍ച്ച നടത്തും.

sameeksha-malabarinews

കേന്ദ്ര മന്ത്രിമാരായ നരേന്ദ്രസിങ് തോമര്‍, പിയൂഷ് ഗോയല്‍ , സോം പ്രകാശ് എന്നിവരാണ് വൈകീട്ട് മൂന്ന് മണിക്ക് ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ വച്ച് കര്‍ഷക സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തിയത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!