മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച കേസ്; പഞ്ചായത്ത് പ്രസിഡന്റ് അടക്കം 10 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ പത്ത് പേര്‍ അറസ്റ്റില്‍. ചെര്‍ക്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ, മുസ്ലീം ലീഗ് പ്രവര്‍ത്തകരായ ഷരീഫ് മാര്‍ക്കറ്റ്, ചട്ട പൈച്ചു , ആദൂരിലെ ഇക്ബാല്‍, മല്ലത്തെ നൗഫല്‍, ബ്രംബ്രാണയിലെ ഹാഷിം, സാലിഹ്, ജാഫര്‍, ചാഡു, ആമു എന്നിവരാണ് പ്രതികള്‍. തിരഞ്ഞെടുപ്പിനിടെ പോളിംഗ് ബൂത്തില്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ ആണ് നടപടി.

പ്രതികള്‍ക്കെതിരെ ഐപിസി 143, 147, 341, 323, 149 എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചെര്‍ക്കള ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലായിരുന്നു സംഭവം.

ചെര്‍ക്കള ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തില്‍ വ്യാപകമായി കള്ളവോട്ട് നടന്നെന്ന ആരോപണവുമായി എല്‍ഡിഎഫ് ജില്ലാകമ്മിറ്റി രംഗത്ത് വന്നിരുന്നു. ഇത് സംബന്ധിച്ച് ജില്ലാ വരണാധികാരിക്ക് പരാതി നല്‍കി. ഇക്കാര്യം അന്വേഷിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top