പൂനം മഹാജനെ തഴഞ്ഞു; മുംബൈ നോര്‍ത്ത് സെന്‍ട്രലില്‍ ഭീകരാക്രമണ കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നികം ബിജെപി സ്ഥാനാര്‍ഥി

ദില്ലി: മുംബൈ നോര്‍ത്ത് സെന്‍ട്രലില്‍ ഉജ്ജ്വല്‍ നികത്തിനെ ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. 2008 ലെ മുംബൈ ഭീകരാക്രമണ കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയിരുന്നു ഉജ്ജ്വല്‍ നികം. സിറ്റിംഗ് എംപി പൂനം മഹാജനെ തഴഞ്ഞാണ് ഉജ്ജ്വല്‍ നിഗത്തിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ധാരാവി എംഎല്‍എയായ കോണ്‍ഗ്രസിന്റെ വര്‍ഷ ഗെയ്ക്വാദ് ആണ് എതിര്‍ സ്ഥാനാര്‍ഥി. 2014ലും 2019ലും ഇതേ സീറ്റില്‍ നിന്ന് മത്സരിച്ച് ജയിച്ചത് പൂനം ആയിരുന്നു. തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പു നടക്കുന്ന മെയ് 20നാണ് മുംബൈയില്‍ പോളിങ്.

സംഘടനയ്ക്കുള്ളിലെ അഭിപ്രായങ്ങള്‍ മാനിച്ചാണ് പൂനത്തെ മാറ്റിനിര്‍ത്തി ഉജ്ജ്വല്‍ നിഗത്തെ മത്സരിപ്പിക്കുന്നതെന്ന് ബിജെപി നേതൃത്വം വിശദീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top