കൊച്ചിയില്‍ 6 കോടി രൂപയുടെ കൊക്കെയ്‌നുമായി കെനിയന്‍ പൗരന്‍ പിടിയില്‍

കൊച്ചി: കൊച്ചിയില്‍ വന്‍ കൊക്കെയ്ന്‍ വേട്ട. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 6 കോടി രൂപയുടെ കൊക്കെയ്‌നുമായി കെനിയന്‍ പൗരന്‍ പിടിയിലായി. കാപ്‌സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങിയാണ് ഇയാള്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. 19 ആം തീയ്യതിയാണ് ഇയാളെ പിടികൂടിയതെങ്കിലും ഇന്നലെയാണ് റിമാന്‍ഡ് ചെയ്തത്. ഇയാള്‍ വിഴുങ്ങിയ ഗുളികകള്‍ പുറത്തെടുക്കാന്‍ ആറ് ദിവസമെടുത്തു. ഇതേ തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കാന്‍ വൈകിയത്. 50 മയക്കുമരുന്ന് കാപ്‌സ്യൂളുകളാണ് പ്രതി വിഴുങ്ങിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top