പരപ്പനങ്ങാടി: നവജീവന്‍ വായനശാല ബാലവേദി കുട്ടികള്‍ക്കായി സംഘടിപ്പിച്ച പച്ചിലത്തുമ്പി സഹവാസ ക്യാമ്പിന് ശനിയാഴ്ച രാവിലെ തുടക്കമായി. കവിയും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ
തൃദീപ് ലക്ഷ്മണ്‍ രണ്ട് ദിവസത്തെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ആനന്ദ് കളരിക്കല്‍ ക്യാമ്പ് ഡയറക്റ്ററായിരുന്നു. ജനില്‍ മിത്ര, കെ.ഹരിശങ്കര്‍, കെ.സഞ്ജന, ഷബ്രേസ് അന്‍വര്‍ KPH, ലീന ഒ.കെ, ജംഷീന.ഒ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം വഹിച്ചു.ഉദ്ഘാടന ചടങ്ങില്‍ ബാലവേദി പ്രസിഡണ്ട് ആവണി.കെ അധ്യക്ഷത വഹിച്ചു.
അനാമിക.പി സ്വാഗതവും കെ.ഹാഷിന്‍ ശങ്കര്‍ നന്ദിയും പറഞ്ഞു.ഞായറാഴ്ച പ്രകൃതി യാത്ര, എങ്ങനെ സിനിമ നിര്‍മ്മിക്കാം എന്നിങ്ങനെ രണ്ട് സെഷനുകള്‍ക്ക് ശേഷം വൈകുന്നേരം ക്യാമ്പ് സമാപിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




