Section

malabari-logo-mobile

അടിവസ്ത്രത്തിനുളളില്‍ ഒളിപ്പിച്ച് കടത്താന്‍ശ്രമിച്ച1.5 കോടിരൂപയുടെ സ്വര്‍ണ്ണവുമായി യാത്രക്കാരന്‍ അറസ്റ്റില്‍

HIGHLIGHTS : Passenger arrested with gold worth 1.5 crore rupees, which he tried to smuggle inside his underwear

തിരുവനന്തപുരം: അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1.5 കോടി രൂപയുടെ സ്വര്‍ണ്ണവുമായി യാത്രക്കാരനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ അറസ്റ്റുചെയ്തു. തിരുവനന്തപുരം സ്വദേശിയായ യുവാവിനെയാണ് വിമാനത്താവളത്തിലെ കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് അറസ്റ്റുചെയ്തത്. ഇയാളില്‍ നിന്ന് ഒരു കിലോ 480 ഗ്രാം തൂക്കമുളള സ്വര്‍ണ്ണമാണ് കണ്ടെടുത്തത്.

ഇന്നലെ പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കാരനാണ്. ഇയാള്‍ ധരിച്ചിരുന്ന അടിവസ്ത്രത്തില്‍ പ്രത്യേകമായി തുന്നിച്ചേര്‍ത്ത അറകളില്‍ കുഴമ്പു രൂപത്തിലുളള സ്വര്‍ണ്ണമാണ് ഒളിപ്പിച്ചിരുന്നത്.

sameeksha-malabarinews

കറുത്ത പേപ്പര്‍കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു സ്വര്‍ണ്ണം ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് പരിശോധനയ്‌ക്കെത്തിയ ഇയാളെ എകസ്റേ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് സ്വര്‍ണ്ണത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. തുടര്‍ന്ന് അസി. കമ്മീഷണറുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു അടിവസ്ത്രത്തില്‍ സ്വര്‍ണ്ണം ഒളിപ്പിച്ചു എന്ന വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് വസ്ത്രത്തില്‍ നിന്ന് പൊതികള്‍ പുറത്തെടുത്തു.

കുഴമ്പു രൂപത്തിലുളള സ്വര്‍ണ്ണത്തിന് ഒരു കിലോ 600 ഗ്രാം തൂക്കമുണ്ടായിരുന്നു. ഇതിനെ വേര്‍തിരിച്ചെടുത്തപ്പോള്‍ 1.480 കിലോഗ്രാം സ്വര്‍ണ്ണം ലഭിച്ചതായി കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. ഒരു കോടി രൂപയ്ക്ക് മുകളിലുളള തുകയായതിനാല്‍ ഇയാളെ എയര്‍ ഇന്റലിജന്‍സ് അറസ്റ്റുചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!