
പരപ്പനങ്ങാടി :ഓട്ടോയില്‍ വില്‍പ്പനയ്ക്കായി കൊണ്ടുപോയ മാരക സിന്തറ്റിക് ഡ്രഗ് ആയ എം.ഡി.എം.എയുമായി മൂന്നുപേരെ പരപ്പനങ്ങാടി പോലീസ് പിടികൂടി. ഇന്ന് ചെട്ടിപ്പടി റെയില്‍വെഗേറ്റിന് സമീപത്ത് വെച്ചാണ് പരപ്പനങ്ങാടി പോലീസ് പിടികൂടിയത്.
ചെട്ടിപ്പടി കോയംങ്കുളം സ്വദേശി പാല വളപ്പില്‍ അലിയാസ് (35), കുഞ്ഞിന്റെ പുരക്കല്‍ ജുനൈദ് (34),ആലുങ്ങല്‍ ബീച്ച് കുഞ്ഞിപീഡിയേക്കല്‍ ഫൈസല്‍ (27) എന്നിവരെയാണ് പിടി കൂടിയത്. ഇവരില്‍ നിന്ന് 4.10gm എം.ഡി എം ഉം പതിനായിരത്തിഅഞ്ഞൂറ് രൂപയും, ഓട്ടോറിക്ഷയും പിടി കൂടി .
താനൂര്‍ ഡിവൈഎസ്പി വി വി ബെന്നിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പരപ്പനങ്ങാടി സി ഐ കെ ഹരീഷിന്റെ നേതൃത്വത്തില്‍ എസ് ഐ മാരായ അരുണ്‍, ജയദേവന്‍, രാജു സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാമചന്ദ്രന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ മുജീബ് റഹ്‌മാന്‍,ദിലീപ്, അഭിലാഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്..
പരപ്പനങ്ങാടി കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




