
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒന്നര കോടി രൂപ മൂല്യം വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ദുബൈയില്‍ നിന്നെത്തിയ കന്യാകുമാരി സ്വദേശി ഖാദര്‍ മൈതീനാണ് സ്വര്‍ണം കടത്തിയത് ഇയാളുടെ പക്കല്‍ 2332 ഗ്രാം സ്വര്‍ണമാണ് ഉണ്ടായിരുന്നത്.
ജീന്‍സിനകത്ത് പ്രത്യേക അറ തീര്‍ത്ത് അതിനുള്ളിലാണ് സ്വര്‍ണ്ണം ഒളിപ്പിച്ചത്. രേഖകള്‍ നല്‍കി ഗ്രീന്‍ ചാനലിലൂടെ സ്വര്‍ണം കടത്താനായിരുന്നു പ്രതിയുടെ ശ്രമം. എന്നാല്‍ വിമാനത്താവളത്തില്‍ വച്ച് ഇയാളെ കണ്ട കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി വിശദമായി പരിശോധിച്ചു.
20 സ്വര്‍ണ കട്ടികാണ് പ്രതിയില്‍ നിന്ന് കണ്ടെടുത്തത്. ജീന്‍സിലെ പോക്കറ്റില്‍ തുന്നിചേര്‍ത്ത നിലയിലായിരുന്നു സ്വര്‍ണ്ണക്കട്ടികള്‍. വിശദമായ അന്വേഷണം തുടങ്ങിയതായി കസ്റ്റംസ് അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




