നടിയെ ആക്രമിച്ച കേസ്: ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസില്‍ റെയ്ഡ്

കൊല്ലം : നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തി എന്ന പരാതിയില്‍
കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ യുടെ പത്തനാപുരത്തെ ഓഫീസില്‍
റെയ്ഡ്. ഗണേഷ് കുമാറിന്റെ പിഎ പ്രദീപ് കുമാറിന്റെ വീട്ടിലും റെയ്ഡ് നടന്നു .

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് അനുകൂലമായി മൊഴിനല്‍കണമെന്നാവശ്യപ്പെട്ട് മാപ്പുസാക്ഷിയായ വിപിന്‍ ലാലിനെ ഭീഷണിപ്പെടുത്തി എന്നതാണ് പിഎ പ്രദീപ് കുമാറിനെതിരായ കേസ്. കഴിഞ്ഞ 24 നാണ് പ്രദീപ് കുമാറിനെ ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

സാക്ഷികളെ സ്വാധീനിക്കരുത്, കാസര്‍കോട് ബേക്കല്‍ പൊലീസ് പരിധിയില്‍ പ്രവേശിക്കരുത് തുടങ്ങിയ ഉപാധികളോടെ പ്രദീപ് കുമാറിന് ഇന്ന് ജാമ്യം അനുവദിച്ചിരുന്നു.സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നു. എന്നാല്‍ കോടതി ഇത് പരിഗണിച്ചില്ല.

റെയ്ഡ് നടക്കുമ്പോള്‍ ഗണേഷ് കുമാര്‍ ഓഫീസില്‍ ഇല്ലായിരുന്നു. ലോക്കല്‍ പോലീസിന്റെ സഹായത്തോടെ ബേക്കല്‍ പോലീസ് ആണ് റെയ്ഡ് നടത്തുന്നത്.

Share news
error: Content is protected !!
Scroll to Top