മൂവാറ്റുപുഴയില്‍ കനത്ത മഴയില്‍ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു, എട്ടു പേര്‍ക്ക് പരുക്ക്

കൊച്ചി: മൂവാറ്റുപുഴയില്‍ കനത്ത മഴയില്‍ മൂന്ന് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. 8 പേര്‍ക്ക് പരുക്കേറ്റു. എഴുമുട്ടം സ്വദേശിയായ മനാപ്പുറത്ത് കുമാരിയാണ് മരിച്ചത്. ഇവരുടെ മകന്‍ അനു, അനുവിന്റെ ഭാര്യ ലക്ഷ്മി പ്രിയ, ഇവരുടെ 9 വയസുള്ള മകള്‍ ദീക്ഷിത എന്നിവരെയാണ് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് വൈകിട്ട് നാലോടെ നിര്‍മല കോളജ് ജംഗ്ഷന് സമീപമാണ് അപകടം. വാഗമണ്ണിലേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറ്റ് രണ്ട് കാറുകളില്‍ ഇടിക്കുകയായിരുന്നു.

വാഗമണ്ണിലേക്ക് പോകുകയായിരുന്ന സുഹൃത്തുക്കളായ ആറ് പേരാണ് കാറിലുണ്ടായിരുന്നത്. ഈ കാര്‍ നിയന്ത്രണം വിട്ട് എതിര്‍ ദിശയില്‍ വന്ന കാറിലും പിന്നീട് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു.എഴുമുട്ടം സ്വദേശികളായ നാലംഗ കുടുംബം സഞ്ചരിച്ച എതിര്‍ ദിശയില്‍ നിന്നു വന്ന കാറിലാണ് അപകടത്തിനിടയാക്കിയ കാര്‍ ആദ്യം ഇടിച്ചത്. അതിനു ശേഷം നിര്‍ത്തിയിട്ട കാറിലും ഇടിക്കുകയായിരുന്നു. ഈ കാറില്‍ കരുനാഗപ്പള്ളിയിലുള്ള ദമ്പതികളും ഇവരുടെ ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞും അടങ്ങിയ കുടുംബമുണ്ടായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top