തെരഞ്ഞെടുപ്പ് പ്രചാരണം; നടന്‍ അല്ലു അര്‍ജുനെതിരെ കേസെടുത്തു

ഹൈദരബാദ്: ആന്ധ്രയില്‍ വൈഎസ്ആര്‍സിപി സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത തെലുഗ് സൂപ്പര്‍ താരം അല്ലു അര്‍ജുനെതിരെ കേസെടുത്തു. വരണാധികാരിയുടെ അനുമതി ഇല്ലാതെ ആളെ കൂട്ടിയതിനാണ് നന്ദ്യാല്‍ പൊലീസ് കേസെടുത്തത്.

ആളുകളുടെ സുരക്ഷയ്ക്ക് ഭീഷണിയായെന്നും നടന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നും എഫ്‌ഐആറിലുണ്ട്.സ്‌പെഷ്യല്‍ ഡെപ്യൂട്ടി തഹസില്‍ദാറുടെ പരാതിയിലാണ് നടപടി. അല്ലു അര്‍ജുന്റെ സുഹൃത്തായ വെഎസ്ആര്‍സിപി സ്ഥാനാര്‍ഥി ശില്പ രവി ചന്ദ്ര റെഡ്ഢിക്കെതിരെയും കേസെടുത്തു. അല്ലു അര്‍ജുനെ കാണാന്‍ നൂറുകണക്കിന് പേരാണ് തടിച്ചുകൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top