വേങ്ങരയില്‍ ബൈക്ക് അപകടത്തില്‍ യുവതി മരിച്ചു

വേങ്ങര : ഊരകം പൂളാപ്പീസില്‍ ബൈക്ക് അപകടത്തില്‍ പെട്ട് യുവതി മരിച്ചു. മുസ്ലിം ലീഗിന്റെയും എസ് വൈ എസിന്റെയും നേതാവും ഒഴുര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും ആയ നൂഹ് കരിങ്കപ്പാറയുടെ ഭാര്യ മണി പറമ്പത്ത് ആയിഷാബി (38) ആണ് മരിച്ചത്. കക്കാട് മദ്രസ അധ്യാപകന്‍ ആയ വെന്നിയൂരിലെ എം.പി.കോയ മുസ്ലിയാരുടെ മകളാണ്.

ഇന്നലെ വൈകുന്നേരം ആണ് അപകടം. ഭര്‍ത്താവും കുട്ടിയുമൊന്നിച്ച് ബൈക്കില്‍ വരുമ്പോഴാണ് അപകടം. കോട്ടക്കല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ മരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top