വള്ളിക്കുന്ന്:ചെറിയ ഇടവേളക്ക് ശേഷം വള്ളിക്കുന്നിൽ വീണ്ടും മോഷണം. അത്താണിക്കൽ കച്ചേരിക്കുന്ന് അമ്പാളി പറമ്പിൽ ഗീതയുടെ വീട്ടിൽ നിന്ന് സ്വർണ്ണവും ഡയമണ്ട് ആഭരണങ്ങൾ ഉൾപ്പെടെ രണ്ട് ലക്ഷം രൂപയോളം വിലവരുന്ന ആഭരണങ്ങൾ കവർന്നു. വീട്ടുകാർ ബന്ധുവിന്റെ വീട്ടിൽ പോയതായിരുന്നു.
മുകളിലെത്തെ ബാൽക്കണിയിലെ വാതിൽ പൊളിച്ചു അകത്തു മോഷ്ടാവ് കയറിയത്. മുഖം മൂടി ധരിച്ച മോഷ്ടാവിന്റെ ചിത്രം സി. സി. ടി.വി. യിൽ പതിഞ്ഞിട്ടുണ്ട്.സ്ഥലത്ത് എത്തിയ പരപ്പനങ്ങാടി പൊലീസ് കേസ്സ് എടുത്ത് അന്വേഷണം ആരംഭിച്ചു. രാത്രിക്കാല പൊ ലീസ് പെട്രോളിംങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ഏറെ കാലമായുള്ള ആവശ്യം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




