കോവിഡ് വാക്സിന്‍ ഫൈസറിന് അനുമതി നല്‍കി അമേരിക്കയും

ഫൈസര്‍ കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി അമേരിക്കയും. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് ഇതിനായി നിര്‍ദേശം നല്‍കിയത്.

ആദ്യ ദിനങ്ങളില്‍ 2.9 ദശലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വയോജനങ്ങള്‍ക്കും വാക്സിന്‍ നല്‍കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തിങ്കളാഴ്ച മുതല്‍ നല്‍കി തുടങ്ങും.

നേരത്തെ ബ്രിട്ടണ്‍, കാനഡ, ബഹ്റൈന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ ഫൈസറിന്റെ വാക്സിന് അനുമതി നല്‍കിയിരുന്നു . അമേരിക്കന്‍ കമ്പനിയായ ഫൈസറും ജര്‍മന്‍ പങ്കാളിയായ ബയോഎന്‍ടെക്കും ചേര്‍ന്നാണ് വാക്സിന്‍ വികസിപ്പിച്ചത്.

Share news
error: Content is protected !!
Scroll to Top