നിലമ്പൂര്‍ മുണ്ടേരി കോളനിയിലെത്തിയ പി .വി അന്‍വര്‍ എം.എല്‍.എ യെ യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം

മലപ്പുറം : നിലമ്പൂര്‍ മുണ്ടേരി അപ്പന്‍കാവ് കോളനിയിലെത്തിയ പി .വി അന്‍വര്‍ എം.എല്‍.എ ക്കെതിരെ കയ്യേറ്റമെന്ന് പരാതി. ഇന്നലെ രാത്രി 11 മണിയോടെ മുണ്ടേരി കോളനിയിലെത്തിയ എം.എല്‍.എയെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. എംഎല്‍എ യെ തടഞ്ഞതിന് പിന്നാലെ സ്ഥലത്ത് സംഘടിച്ച എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി . തനിക്കെതിരെ വധശ്രമമാണുണ്ടായതെന്നും പിന്നില്‍ ആര്യാടന്റെ ഗുണ്ടകളാണെന്നും എം.എല്‍.എ പ്രതികരിച്ചു .

സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ആര്യാടന്‍ മുഹമ്മദിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. എം എല്‍.എ ഈ സമയത്ത് കോളനിയിലെത്തിയത് ദുരുദ്ദേശ്യത്തോടെയാണ് എന്നാണ് യു.ഡി.എഫ് പ്രവര്‍ത്തകരുടെ ആരോപണം. ആദ്യം രണ്ടുപേര്‍ ബൈക്ക് കുറുകെയിട്ട് എം.എല്‍.എയുടെ വാഹനം തടയുകയായിരുന്നു. പിന്നീടാണ് കൂടുതല്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും എം.എല്‍.എക്ക് നേരെ കയ്യേറ്റ ശ്രമമുണ്ടാക്കുകയും ചെയ്തത്.

കോളനി സന്ദര്‍ശിക്കാനല്ല താന്‍ പോയതെന്നും ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയി വരുമ്പോഴാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ തന്നെ തടഞ്ഞതെന്നുമുള്ള വിശദീകരണമാണ് എം.എല്‍.എ നല്‍കുന്നത് . എം.എല്‍.എയുടെ പരാതിയെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത യുഡിഎഫ് പ്രവര്‍ത്തകനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു.

Share news
error: Content is protected !!
Scroll to Top