താനൂര്‍ നടക്കാവില്‍ എല്‍ഡിഎഫ് യുഡിഎഫ് സംഘര്‍ഷം

താനൂര്‍ : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താനൂര്‍ നടക്കാവില്‍ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം. സംഘര്‍ഷത്തിനിടെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന് നേരെ ആക്രമണം.

വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. നടക്കാവിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പിന് സമീപത്ത് യുഡിഎഫിന്റെ പ്രചരണവാഹനങ്ങള്‍ അനൗണ്‍സ്മെന്റ് നടത്തിയതിനെ തുടര്‍ന്നുണ്ടായ വാക് തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

സംഭവത്തില്‍ പരിക്കേറ്റ മുന്‍ കൗണ്‍സിലര്‍ പി.ടി ഇല്യാസ്, പി.അജയ്കുമാര്‍. പി. ബഷീര്‍, നെല്ലക്കപ്പറമ്പില്‍ നാസര്‍, പികെ ഗഫൂര്‍ എന്നിവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •