ഇന്നും മദ്യ വേട്ട; തേഞ്ഞിപ്പലത്ത് നിന്ന് എക്‌സൈസ് പിടികൂടിയത് 146 കുപ്പി വിദേശമദ്യം

പരപ്പനങ്ങാടി: തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എക്‌സൈസ് നടത്തിവരുന്ന റെയ്ഡില്‍ അനധകൃതമായി സൂക്ഷിച്ച വിദേശമദ്യവുമായി ഒരാള്‍ പരപ്പനങ്ങാടി എക്‌സൈസിന്റെ പടിയിലായി. 146കുപ്പികളിലായി 43 ലിറ്റര്‍ വിദേശമദ്യമാണ് പിടികൂടിയത്. സംഭവത്തില്‍ തേഞ്ഞിപ്പലം ചെനക്കലങ്ങാടി സ്വദേശി പോത്തേരി വീട്ടില്‍ അനില്‍കുമാര്‍(40)നെ എക്‌സൈസ് അറസ്റ്റ് ചെയ്തു.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വില്‍പ്പനയ്ക്കായി സ്റ്റോക്ക് ചെയ്ത മദ്യമാണ് ഇതെന്ന് പ്രതി സമ്മതിച്ചതായി ഉദ്യോഗ്യസ്ഥര്‍ വ്യക്തമാക്കി.

പ്രവന്റീവ് ഓഫീസര്‍ പ്രജോഷ് കുമാറിന്റെനേതൃത്വത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രദീപ് കുമാര്‍.എ.പി, നിതിന്‍ ചോമാരി, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സിന്ധു പട്ടേരി വീട്ടില്‍, ഡ്രൈവര്‍ വിനോദ് കുമാര്‍ എന്നിവരുടെനേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.

ഇന്നലെ 102 ലിറ്റര്‍ വിദേശവുമായി പരപ്പനങ്ങാടി സ്വദേശി എക്‌സൈസിന്റെ പിടിയിലായിരുന്നു.

 

Share news
error: Content is protected !!
Scroll to Top