കിം കി ഡുക്ക് അന്തിച്ചു

വിശ്വവിഖ്യാത സിനിമ സംവിധായകന്‍ കിം കി ഡുക് അന്തരിച്ചു. 59 വയസായിരുന്നു. മരണം കൊവിഡ് ബാധിച്ചെന്നാണ് അനന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വെള്ളിയാഴ്ച പുലര്‍ച്ചെയോടെ ലാത്വിയയില്‍ വെച്ചാണ് മരണം സംഭവിച്ചതെന്ന് സുഹൃത്തുക്കളെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ഡുക്കിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും നിരവധി പുരസ്‌ക്കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.കേരളത്തില്‍ നിരവധി ആരാധകര്‍ കിം കിം ഡുക്കിനുണ്ട്. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ അദേഹത്തിന്റെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു.

സ്പ്രിം സമ്മര്‍ ഫാള്‍ വിന്റര്‍ ആന്റ് സ്പ്രിങ് എന്ന ചിത്രമാണ് മലയാളികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച ചിത്രം. ഹ്യൂമന്‍, സ്‌പേസ്, ടൈം ആന്‍ഡ് ഹ്യൂമന്‍, ദി ബോ എന്നീ സിനിമകള്‍ വലിയ രീതിയില്‍ ശ്രദ്ധനേടിയ ചിത്രങ്ങള്‍.

Share news
error: Content is protected !!
Scroll to Top