Section

malabari-logo-mobile

തെരഞ്ഞെടുപ്പ് ഗാനങ്ങളില്‍ ഹിറ്റ് തമിഴ് ട്യൂണുമായ് പോക്കര്‍ഷ

HIGHLIGHTS : Pokarsha with hit Tamil tune in election songs

ഹംസ കടവത്ത്
പരപ്പനങ്ങാടി: രാഷ്ട്രീയ ഹാസ്യ കഥാപ്രസംഗ വേദിയില്‍ ഇതിനകം രണ്ടായിരം വേദികള്‍ പിന്നിട്ട പരപ്പനങ്ങാടി ചെറമംഗലം സ്വദേശി മങ്കട വീട്ടില്‍ പോക്കര്‍ഷ ഇത്തവണ തെരഞ്ഞെടുപ് ഗാനങ്ങളുടെ തമഴ് വേര്‍ഷനുമായാണ് രംഗത്തെത്തിയിരിക്കുന്നത്. തമഴ്‌ലെ ഹിറ്റ് ഗാനങ്ങളുടെ പാരഡികള്‍ കേരളത്തിലെ രാഷ്ട്രീയ വിഷയങ്ങള്‍ കോര്‍ത്തിണക്കി തമഴ് ഗാന രചനയില്‍ പ്രാവണ്യമുള്ളവരെ കൊണ്ട് പരിശോധ നടത്തി കുറ്റമറ്റതെന്ന് ഉറപ്പാക്കി പാടുകയാണ് പോക്കര്‍ഷ.

കേരളത്തിലെ പ്രതിപക്ഷമുയര്‍ത്തുന്ന വിഷയങ്ങള്‍ക്ക് തമഴില്‍ ഈരടി നല്‍കി ശ്രോധാക്കളുടെ ശ്രദ്ധ ക്ഷണിക്കുന്ന പോക്കര്‍ഷയുടെ പരീക്ഷണം പുതിയ തലമുറക്കിടയില്‍ നല്ല സ്വീകാര്യത ലഭിച്ചു തുടങ്ങി. ടൈല്‍സ് തൊഴിലാളിയായ പോക്കര്‍ഷക് തെരഞ്ഞെടുപ് കാലം ചാകരയുടെ കാലമായിരുന്നു. എന്നാല്‍ കൊറാണ എല്ലാം തകര്‍ത്തതോടെയാണ് പോക്കര്‍ഷ ഭാഷ മാറി പിടിച്ചത്.

sameeksha-malabarinews

വാര്‍ഡിന്റെ രാഷ്ട്രീയവും സ്ഥാനാര്‍ത്ഥിയുടെ വ്യക്തിത്വവും മുന്നണിയുടെ വികസന കാഴ്ച്ചപ്പാടും മലയാളത്തില്‍ എഴുതി വാങ്ങി തമഴ്‌ലേക്ക് മൊഴി മാറ്റുന്ന പോക്കര്‍ഷക് ഇപ്പോള്‍ സ്റ്റുഡിയോയില്‍ നിന്ന് ഇറങ്ങാന്‍ സമയമില്ല. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ഗാനങ്ങള്‍ക്ക് നല്ല സ്വീകാര്യതയാണ് കിട്ടുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!