Section

malabari-logo-mobile

ദേശീയ പുഷ്പം തെരഞ്ഞെടുപ്പ് ചിഹ്നമാക്കരുത്; ബിജെപിയുടെ താമര ചിഹ്നത്തിനെതിരെ കോടതിയില്‍ ഹരജി

HIGHLIGHTS : The national flower should not be an election symbol; Petition filed in court

ലഖ്‌നൗ: ഭാരതീയ ജനതാ പാര്‍ട്ടിയുടെ(ബിജെപി) തെരഞ്ഞെടുപ്പ് ചിഹ്നമായി ദേശീയ പുഷ്പമായ താമര ഉപയോഗിക്കുന്നത് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയില്‍ മറുപടി സമര്‍പ്പിക്കാന്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി.

രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നങ്ങളുടെ ഉപയോഗം തിരഞ്ഞെടുപ്പിന് മാത്രമായി പരിമിതപ്പെടുത്തണമെന്നും അത് അവരുടെ ലോഗോയായി ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും അത് ദുരുപയോഗം ചെയ്യുന്നതിനാലും പുതിയ സ്ഥാനാര്‍ത്ഥികള്‍ക്കും രജിസ്റ്റര്‍ ചെയ്യാത്ത കക്ഷികള്‍ക്കും വിവേചനപരമാണെന്നും പൊതുതാല്‍പര്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

sameeksha-malabarinews

താമര ഒരു ദേശീയ പുഷ്പം എന്ന നിലയില്‍ വിവിധ സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലും മറ്റും കാണാന്‍ സാധിക്കുന്നുണ്ടെന്ന് അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. അതുകൊണ്ടുതന്നെ ഇത് വോട്ടര്‍മാരെ സ്വാധീനിക്കും എന്നതുകൊണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും താമര ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ലെന്നും രാഷ്ട്രീയ പാര്‍ട്ടിക്ക് ഇതുവഴി അനാവശ്യമായ നേട്ടം ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ഹരജിയില്‍ പറയുന്നു.

ഗോരഖ്പൂര്‍ ജില്ലയിലെ കാളിശങ്കര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിസമര്‍പ്പിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!