മുഖ്യമന്ത്രി വിദേശ സന്ദര്‍ശം കഴിഞ്ഞ് തിരിച്ചെത്തി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വിദേശ സന്ദര്‍ശനം കഴിഞ്ഞ് സംസ്ഥാനത്ത് തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ 3.15നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. മുന്‍കൂട്ടി നിശ്ചയിച്ചതിലും നേരത്തെയാണ് അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും മടക്കം. ഈ മാസം 21ന് മടങ്ങുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

ഭാര്യ കമലയും മകള്‍ വീണയും ഭര്‍ത്താവും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസും മകന്‍ വിവേകും ചെറുമകനും അദ്ദേഹത്തിനൊപ്പം വിദേശ യാത്രയില്‍ ഉണ്ടായിരുന്നു.

 

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top