Section

malabari-logo-mobile

ട്രെയിനുകള്‍ തടയാനൊരുങ്ങി കര്‍ഷകര്‍

HIGHLIGHTS : വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനായുള്ള പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി അനിശ്ചിതകാല ട്രെയിന്‍ തടയലിന് ഒരുങ്ങി കര്‍ഷക സംഘടനകള്‍. നാളെ ജയ...

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനായുള്ള പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി അനിശ്ചിതകാല ട്രെയിന്‍ തടയലിന് ഒരുങ്ങി കര്‍ഷക സംഘടനകള്‍. നാളെ ജയ്പൂര്‍-ഡല്‍ഹി, ആഗ്രാ-ഡല്‍ഹി ഹൈവേകള്‍ ഉപരോധിക്കും. 14ന് ദേശീയ പ്രതിഷേധം സംഘടിപ്പിക്കാനുമാണ് തീരുമാനം.

കര്‍ഷകരുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് അണ്ണാ ഹസാരെ അറിയിച്ചു. നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും എതിര്‍പ്പുള്ള വ്യവസ്ഥകളില്‍ സംഘടനകള്‍ ചര്‍ച്ചക്ക് തയ്യാറാവണമെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ വ്യക്തമാക്കിയതോടെ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമായിരുന്നു . അതേസമയം കര്‍ഷകര്‍ വീണ്ടും ചര്‍ച്ചയ്ക്ക് തയാറാകണമെന്നും കേന്ദ്ര കൃഷിമന്ത്രി നല്‍കുന്ന വിശദീകരണം കര്‍ഷകര്‍ മനസിലാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

sameeksha-malabarinews

ഇതുവരെ 2 സ്ത്രീകളുള്‍പ്പെടെ 15 കര്‍ഷകരാണ് പ്രക്ഷോഭത്തില്‍ മരിച്ചത്. 4 പേര്‍ അപകടത്തിലും 10 പേര്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്നും ഒരാള്‍
അതിശൈത്യത്തിലും മരിച്ചു .

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!