സംസ്ഥാനത്ത് പുതിയ ജനുസില്‍പെട്ട മലമ്പനി പകരാതെ തടയാനായെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കണ്ടെത്തിയ പുതിയ ജനുസില്‍പെട്ട മലമ്പനി യഥാസമയം കണ്ടെത്തി ചികിത്സിക്കാനായതിനാല്‍ മറ്റുള്ളവരിലേക്ക് പകരാതെ തടയാനായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ.

മലമ്പനി രോഗ ലക്ഷണങ്ങളുമായി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ സൈനികനിലാണ് പ്ലാസ്‌മോഡിയം ഓവേല്‍ ജനുസില്‍പ്പെട്ട മലമ്പനി കണ്ടെത്തിയത്. ഉടന്‍ മാര്‍ഗരേഖ പ്രകാരമുള്ള സമ്പൂര്‍ണ ചികിത്സ ലഭ്യമാക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഈര്‍ജിതമാക്കുകയും ചെയ്തതിനാല്‍ രോഗം മറ്റുള്ളവരിലേക്ക് വ്യാപിക്കാതെ തടയാന്‍ സാധിച്ചെന്ന് മന്ത്രി അറിയിച്ചു .

സുഡാനില്‍ നിന്ന് കേരളത്തില്‍ എത്തിയ സൈനികനിലാണ് ഈ രോഗം സ്ഥിരീകരിച്ചത്. സാധാരണയായി ആഫ്രിക്കയിലാണ് ഈ മലമ്പനി കണ്ടുവരുന്നത് .

 

Share news
error: Content is protected !!
Scroll to Top