ടെഹ്‌റാന്‍ : ഇറാന്റെ ആണവ, മിസൈല്‍ ശാസ്ത്രജ്‌നന്‍ മൊഹ്സീന്‍ ഫക്രിസാദേ കൊല്ലപ്പെട്ടു.ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ മൊഹ്‌സിന്‍ ഫക്രിസാദെ സഞ്ചരിച്ചിരുന്ന കാറിന് നേരെ അജ്ഞാത സംഘം വെടിയുതിര്‍ക്കുകയായിരുന്നു.
ഇറാന്‍ ആണവ പദ്ധതിയുടെ ശില്‍പ്പിയാണ് മൊഹ്‌സിന്‍ ഫക്രിസാദെ. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൊലപാതകത്തിനു പിന്നില്‍ ആരാണെന്ന് കണ്ടെത്തി തിരിച്ചടിക്കുമെന്ന് ഇറാന്‍ പ്രതികരിച്ചു.


മൊഹ്‌സിന്‍ ഫക്രിസാദെയുടെ കൊലപാതകം ഏറ്റവും വലിയ പ്രകോപനമായാണ് കണക്കാക്കുന്നതെന്ന് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് തലവന്‍ ഹൊസെയിന്‍ സലാമി പറഞ്ഞു.
Share news