സൗജന്യ പി.എസ്.സി പരിശീലനം

Free PSC training

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരൂര്‍ ആലത്തിയൂരില്‍ ന്യൂനപക്ഷ യുവജനതക്കായുള്ള പി.എസ്.സി പരിശീലന കേന്ദ്രത്തില്‍ 2021 ജനുവരി ഒന്നിന് ആരംഭിക്കുന്ന സൗജന്യ പരിശീലന ബാച്ചുകളിലേക്ക് ഡിസംബര്‍ ഒന്ന് മുതല്‍ അപേക്ഷ ക്ഷണിച്ചു. റഗുലര്‍, ഹോളിഡേ ബാച്ചുകള്‍ ലഭിക്കും.

ന്യൂനപക്ഷ വിഭാഗത്തിന് 80 ശതമാനവും മറ്റു ഒ.ബി.സി വിഭാഗത്തിന് 20 ശതമാനവും സീറ്റുകള്‍ ലഭിക്കും. എസ്എസ്എല്‍.സി ബുക്ക്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും രണ്ടു കോപ്പി ഫോട്ടോയും സഹിതം പ്രിന്‍സിപ്പല്‍, കോച്ചിങ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത്, കെ ബി ആര്‍ കോംപ്ലക്സ്, ആലത്തിയൂര്‍, 676102 എന്ന വിലാസത്തില്‍ നേരിട്ട് അപേക്ഷിക്കണം.

അപേക്ഷാ ഫോം ഓഫീസില്‍ നിന്ന് നേരിട്ട് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 15. അപേക്ഷാ ഫോം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് മൂന്ന്വരെ ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ www.minority welfare. kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0494 2565056, 9895733289, 9645015017, 9961509439, 9961903619.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •