Section

malabari-logo-mobile

ബ്രിട്ടനില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി

HIGHLIGHTS : അതിവേഗം പടരുന്ന ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ പുതിയ സ്ട്രെയിന്‍ കണ്ടെത്തിയതായി ഇംഗ്‌ളണ്ടിലെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ക്രിസ് വിറ്റി. ഇക്കാര്യ...

അതിവേഗം പടരുന്ന ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ പുതിയ സ്ട്രെയിന്‍ കണ്ടെത്തിയതായി ഇംഗ്‌ളണ്ടിലെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ക്രിസ് വിറ്റി. ഇക്കാര്യം ലോകാരോഗ്യ സംഘടനയെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു . നിലവിലെ വാക്സിന്‍ പലപ്രദമാകില്ലെന്ന ആശങ്കയുണ്ട് .

പുതിയ 27052 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ യുകെ യിലെ കോവിഡ് ബാധിതര്‍ 2004219 ആയിട്ടുണ്ട്.

sameeksha-malabarinews

പുതിയ സാഹചര്യത്തില്‍ ലണ്ടനിലും തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലും പ്രധാന മന്ത്രി ബോറിസ് ജോണ്‍സണ്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിലെ മറ്റിടങ്ങളില്‍ ക്രിസ്മസിന് മാത്രം കൂടിച്ചേരലുകള്‍ വിലക്കിയിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!