കോഴിക്കോട് കോട്ടാംപറമ്പ് മുണ്ടിക്കല്‍താഴം ചെലവൂരില്‍ ഷിഗെല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗം പടരാതിരിക്കാന്‍ അതീവ ജാഗ്രതയുമായി ആരോഗ്യ വകുപ്പ് . 11 വയസുള്ള ഒരു കുട്ടി രോഗം ബാധിച്ച് മരിച്ചതിനെത്തുടര്‍ന്ന് നടത്തിയ സാമ്പിള്‍ പരിശോധനയില്‍ ആറു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു . സമാന ലക്ഷണങ്ങളുമായി 50 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രദേശത്ത് നിന്ന് വെള്ളത്തിന്റെ സാംപിള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ പ്രദേശത്തെ കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുകയും വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്കരണം നടത്തുകയും ചെയുന്നുണ്ട്.
വ്യക്തി ശുചിത്വം പാലിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു . ഛര്‍ദി , പനി , വയറിളക്കം , വിസര്‍ജ്യത്തില്‍ രക്തം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍ . രോഗലക്ഷണങ്ങളുള്ളവര്‍ എത്രയും വേഗം ചികിത്സ തേടണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി .




