തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യ മന്ത്രി കെ. കെ ശൈലജ. രണ്ടാഴ്ചക്കാലം കരുതിയിരിക്കണം. വ്യക്തികള്‍ സെല്‍ഫ് ലോക്ഡൗണ്‍ പാലിക്കണം. പ്രകടനങ്ങളും കൂട്ടായ്മകളും ഒഴിവാക്കണം . രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും പരിശോധനയ്ക്ക് വിധേയരാകണം.തദ്ദേശ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കടുത്ത ആശങ്കയിലാണ് സംസ്ഥാനമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
യോഗങ്ങളും പരിപാടികളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തണമെന്ന നിര്‌ദേശമുണ്ടായിരുന്നെങ്കിലും വലിയ ആള്‍ക്കൂട്ടങ്ങളുണ്ടായി. അത്യാവശ്യം ആണെങ്കില്‍ മാത്രം പുറത്തേക്കിറങ്ങുക.
സത്യപ്രതിജ്ഞയും അധികാരമേല്‍ക്കലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.




