Section

malabari-logo-mobile

ഫിഫ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു ; റോബര്‍ട്ട് ലെവന്റോവ്‌സ്‌കി മികച്ച പുരുഷ താരം

HIGHLIGHTS : സൂറിച്ച് : ഫിഫ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ പുരസ്‌കാരം ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബ് ബയണ്‍ മ്യൂണിക്കിന്റെ സ്...

സൂറിച്ച് : ഫിഫ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ പുരസ്‌കാരം ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബ് ബയണ്‍ മ്യൂണിക്കിന്റെ സ്ട്രൈക്കര്‍ പോളണ്ട് താരം റോബര്‍ട്ട് ലെവന്റോവ്‌സ്‌കിക്ക്. അന്തിമപട്ടികയില്‍ ഒപ്പമുണ്ടായിരുന്ന മെസ്സി, ക്രിസ്റ്റ്യാനോഎന്നിവരെ മറികടന്നാണ് ലെവന്റോവ്‌സ്‌കി സുവര്‍ണ്ണ നേട്ടം സ്വന്തമാക്കിയത് .
ഇംഗ്ലണ്ടിന്റെ ലൂസി ബ്രോണ്‍സ് മികച്ച വനിത താരമായി തെരഞ്ഞെടുക്കപ്പെട്ടു.

ലിവര്‍പൂര്‍ മാനേജര്‍ യുര്‍ഗന്‍ ക്ലോപ്പ് മികച്ച കോച്ചിനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി. മികച്ച വനിതാ പരിശീലക ഹോണ്ടിന്റെ കോച്ചായ സറീന വീഗ്മാനാണ്. മികച്ച ഗോളിനുള്ള (പുരുഷന്‍ )പുസ്‌കാസ് പുരസ്‌കാരം ടോട്ടനത്തിന്റെ സണ്‍ഹ്യൂങ്മിന്‍ നേടി. മികച്ച ഗോളി (വനിത) പുരസ്‌കാരം സാറ ബുഹാദിയും നേടി . ഫാന്‍ പുരസ്‌കാരം കരസ്ഥമാക്കിയത് മരിവാള്‍ഡോ ഫ്രാന്‍സിസ്‌കോ ഡാ സില്‍വ യാണ്.

sameeksha-malabarinews

ഫിഫ ലോക പുരുഷ ടീം: മെസ്സി,റൊണാള്‍ഡോ,ലെവന്‍ഡോവ്‌സ്‌കി ,ജോഷ്വ കിമ്മിച്ച് ,കെവിന്‍ ഡിബ്രൂയ്‌നെ ,തിയാഗോ അല്‍കാന്‍ട്ര, ട്രന്റ് അലക്സാണ്ടര്‍ അര്‍നോള്‍ഡ് , വിര്‍ജിന്‍ വാന്‍ദെയ്ക് , സെര്‍ജിയോ റാമോസ് , അല്‍ഫോന്‍സോ ഡേവിസ് ,അലിസാന്‍ ബെക്കര്‍ .

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!