Section

malabari-logo-mobile

ഫൈസര്‍ കോവിഡ് വാക്സിന് അനുമതി നല്‍കി യുകെ ; അടുത്തയാഴ്ച മുതല്‍ രാജ്യത്ത് വാക്സിന്‍ ലഭ്യമാകും

HIGHLIGHTS : ലണ്ടന്‍ : അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്സിന് അനുമതി നല്‍കി യുകെ. ബ്രിട്ടനില്‍ അടുത്തയാഴ്ച മുതല്‍ കോവിഡ് വാക്സിന്‍ ഉപയോഗിച്ചു തുടങ്ങും ...

ലണ്ടന്‍ : അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്സിന് അനുമതി നല്‍കി യുകെ. ബ്രിട്ടനില്‍ അടുത്തയാഴ്ച മുതല്‍ കോവിഡ് വാക്സിന്‍ ഉപയോഗിച്ചു തുടങ്ങും . ഇതോടെ വാക്സിന്‍ പൊതുജന ഉപയോഗത്തിനായി അനുവദിക്കുന്ന ആദ്യ രാജ്യമായി ബ്രിട്ടണ്‍ മാറി. ബ്രിട്ടനില്‍ കോവിഡ് വാക്സിന്‍ വിതരണ ത്തിനായി ഒരുങ്ങാന്‍ ആശുപത്രികള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.

ഫൈസര്‍ ബയോട്ടിക്കിന്റെ കോവിഡ് -19 വാക്സിന്‍ ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കുന്നതിനുള്ള മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്സ് ആന്‍ഡ് റെഗുലേറ്ററി ഏജന്‍സിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചതായി യുകെ സര്‍ക്കാരും അറിയിച്ചു.

sameeksha-malabarinews

മുന്‍ഗണനാ പട്ടികയിലുള്ളവരില്‍ ആര്‍ക്ക് ആദ്യം വാക്‌സീന്‍ നല്‍കണമെന്നത് സംബന്ധിച്ച് വാക്‌സിന്‍ കമ്മിറ്റി തീരുമാനമെടുക്കും. ആദ്യ പടിയായി 8 ലക്ഷം ഡോസ് വാക്സിന്‍ രാജ്യത്തെത്തും.
അവസാനഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കോവിഡ് വാക്സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന് ഫൈസര്‍ അറിയിച്ചിരുന്നു. വര്‍ണ, വംശീയ ,പ്രായ വ്യത്യാസങ്ങളില്ലാതെയാണ് ഫലമെന്നും 65 വയസ്സിനുമുകളില്‍ പ്രായമുള്ളവരില്‍ 90 ശതമാനത്തില്‍ കൂടുതല്‍ ഫലപ്രാപ്തിയുണ്ടെന്നും കമ്പനി അവകാശപ്പെട്ടിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!