Section

malabari-logo-mobile

കോവിഡിന്റെ പുതിയ വകഭേദം പടരുന്ന പശ്ചാത്തലത്തില്‍ അതിര്‍ത്തികളടച്ച് രാജ്യങ്ങള്‍

HIGHLIGHTS : ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബ്രിട്ടനില്‍ പടരുന്ന സാഹചര്യത്തില്‍ ഇന്ത്യയടക്കം നിരവധി രാജ്യങ്ങള്‍ യുകെ യിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള...

ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബ്രിട്ടനില്‍ പടരുന്ന സാഹചര്യത്തില്‍ ഇന്ത്യയടക്കം നിരവധി രാജ്യങ്ങള്‍ യുകെ യിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ധാക്കി . ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഫ്ളൈറ്റുകള്‍ നാളെ മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കും .ഡിസംബര്‍ 31 വരെയാണ് യു .കെ യില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക്.

ഡിസംബര്‍ 22 -ാം തിയ്യതിക്ക് മുന്‍പ് ബ്രിട്ടനില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ ആര്‍ടിപിസിആര്‍ പരിശോധനക്ക് വിധേയരാകണം. 14 ദിവസത്തെ കൊറന്റീനും നിര്‍ബന്ധമാക്കി . കേന്ദ്ര ആരോഗ്യ സെക്രട്ടറി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

sameeksha-malabarinews

സൗദി അറേബ്യക്ക് പിന്നാലെ ഒമാനും അതിര്‍ത്തികളടച്ചു .
സൗദി അറേബ്യ കര, നാവിക, വ്യോമ അതിര്‍ത്തികള്‍ നേരത്തെ അടച്ചിരുന്നു. ഒരാഴ്ചത്തേക്കാണ് അടച്ചത്. ആവശ്യമെങ്കില്‍ വീണ്ടും വിലക്ക് തുടരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ബ്രിട്ടനില്‍ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു.ഇറ്റലിയിലും ഓസ്ട്രേലിയയിലും സമാന സ്വഭാവങ്ങളുള്ള വൈറസിന്റെ സാനിധ്യം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു .

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!