Section

malabari-logo-mobile

ലോകമെമ്പാടും ആശങ്ക ഉയര്‍ത്തി ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് വ്യാപിക്കുന്നു ; ജാഗ്രതയില്‍ ലോക രാജ്യങ്ങള്‍

HIGHLIGHTS : കോവിഡ് വാക്സിന്റെ ശുഭ പ്രതീക്ഷകള്‍ക്കിടെ വീണ്ടും ഭീഷണിയായി അതിവേഗം പടരുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടനില്‍ കണ്ടെത്തി.ഏകദേശം 70 മടങ്ങോളം ക...

കോവിഡ് വാക്സിന്റെ ശുഭ പ്രതീക്ഷകള്‍ക്കിടെ വീണ്ടും ഭീഷണിയായി അതിവേഗം പടരുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടനില്‍ കണ്ടെത്തി.ഏകദേശം 70 മടങ്ങോളം കൂടുതല്‍ വ്യാപന തോതുള്ളതാണ് ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് . ഈ സാഹചര്യത്തില്‍ ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു .

അന്താരാഷ്ട്ര ഗതാഗതം സൗദി അറേബ്യ വീണ്ടും നിര്‍ത്തിവച്ചു. കര, നാവിക, വ്യോമ അതിര്‍ത്തികള്‍ ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിലവില്‍ സൗദിയിലുള്ള വിദേശ വിമാനങ്ങളെ തിരിച്ചു പോകാന്‍ അനുവദിക്കും.

sameeksha-malabarinews

എല്ലാ ക്രിസ്മസ് ആഘോഷങ്ങളും റദ്ദാക്കി വളരെ കര്‍ശനമായ നിയന്ത്രണങ്ങളാണ് ഇന്നലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചിട്ടുള്ളത് . എല്ലാ യൂറോപ്യന്‍ രാജ്യങ്ങളും ബ്രിട്ടനുമായുള്ള വ്യോമ ഗതാഗതം നിര്‍ത്തിവെച്ചു. അയര്‍ലാന്റ്, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാന്റ്സ്, ബെല്‍ജിയം എന്നീ രാജ്യങ്ങള്‍ വിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. എങ്കിലും സ്ഥിതി നിയന്ത്രണാതീതം എന്ന റിപ്പോര്‍ട്ടുകളാണ് ബ്രിട്ടണില്‍ നിന്ന് പുറത്തുവരുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!