Section

malabari-logo-mobile

നെല്ലിയാമ്പതി കാണാനെത്തിയ 2 യുവാക്കള്‍ വ്യൂപോയിന്റില്‍ നിന്നും കൊക്കയിലേക്ക് വീണു ;ഒരാളെ രക്ഷപ്പെടുത്തി

HIGHLIGHTS : പാലക്കാട് : വിനോദ സഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതി കാണാനെത്തിയ രണ്ട് യുവാക്കള്‍ ഇന്നലെ സീതാര്‍കുണ്ട് വ്യൂ പോയിന്റില്‍ നിന്നും കൊക്കയിലേക്ക് വീണു .മൂ...

പാലക്കാട് : വിനോദ സഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതി കാണാനെത്തിയ രണ്ട് യുവാക്കള്‍ ഇന്നലെ സീതാര്‍കുണ്ട് വ്യൂ പോയിന്റില്‍ നിന്നും കൊക്കയിലേക്ക് വീണു .മൂവായിരം അടി താഴ്ചയില്‍ കൊല്ലങ്കോട് ഭാഗത്തുള്ള വനമേഖയിലേക്കാണ് വീണത്.

ഒറ്റപ്പാലം മേലൂര്‍ സ്വദേശി സന്ദീപ് ,കോട്ടായി സ്വദേശി രഗുനന്ദന്‍ എന്നിവരെയാണ് കൊക്കയിലേക്ക് വീണ് കാണാതായിരുന്നത്.

sameeksha-malabarinews

നാല് പേരായിരുന്നു എത്തിയിരുന്നത് .കൂടെയുള്ള രണ്ടു പേര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് ,വനം, അഗ്‌നിശമന സേന വിഭാഗങ്ങളുടെ തിരച്ചിലിനൊടുവില്‍ കോട്ടായി സ്വദേശി രഗുനന്ദനെ രക്ഷപ്പെടുത്തി ആശപത്രിയിലാക്കി . ഒറ്റപ്പാലം സ്വദേശി സന്ദീപിനായി തിരച്ചില്‍ തുടരുകയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!