Section

malabari-logo-mobile

ട്രംപിന്റെ ട്വിറ്റര്‍ അകൗണ്ടുകള്‍ എന്നന്നേക്കുമായി നീക്കം ചെയ്‌തു

HIGHLIGHTS : American president-donold trump's twitter account freeze

വാഷിങ്ങ്‌ടണ്‍:  അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്റെ ട്വിറ്റര്‍ അകൗണ്ട്‌ എന്നന്നേക്കുമായി മരവിപ്പിച്ചു. കഴിഞ്ഞ ദിവസം അമേരിക്കന്‍ പാര്‍ലിമെന്റ്‌ മന്ദിരത്തില്‍ ട്രംപ്‌ അനുകൂലികള്‍ നടത്തിയ അക്രമങ്ങളുടെയും, പ്രക്ഷോഭങ്ങളുടെയും പാശ്ചാത്തലത്തിലാണ്‌ ട്വിറ്ററിന്റെ നടപടി. കൂടതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ്‌ അകൗണ്ട്‌ നീക്കയതെന്ന്‌ ട്വിറ്റര്‍ പ്രതികരിച്ചു.

ട്രംപിന്റെ അനുയായികളുടെ ട്വീറ്റുകളും ട്വിറ്റര്‍ നിരീക്ഷണത്തിന്‌ വിധേയമാക്കിയിരുന്നു. ഇനിയും ട്രംപിന്റെ ട്വീറ്റുകള്‍ അക്രമണത്തിന്‌ പ്രേരണ നല്‍കിയേക്കാമെന്ന അപകടസാധ്യത മുന്നില്‍ കണ്ടാണ്‌ അദ്ദേഹത്തിന്റെ അകൗണ്ട്‌ മരവിപ്പിച്ചതെന്നാണ്‌ ട്വിറ്റര്‍ നല്‍കുന്ന വിശദീകരണം.

sameeksha-malabarinews

എന്നാല്‍ ഡമോക്രാറ്റുകളുമായി ഒത്ത്‌ ട്വിറ്റര്‍ ജീവനക്കാര്‍ അകൗണ്ട്‌ മരവിപ്പക്കാന്‍ ഗൂഡാലോചന നടത്തുകയായിരുന്നുവെന്നാണ്‌ ട്രംപിന്റെ പ്രതികരണം. ഏഴരക്കോട്‌ ദേശസ്‌നേഹികള്‍ തനിക്ക്‌ വോട്ട്‌ ചെയ്‌തിട്ടുണ്ടെന്നായിരുന്നു ട്രംപിന്റെ മറ്റൊരു പ്രതികരണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!