കൊച്ചി: യുഡിഎഫ് ക്ഷണിച്ചാല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ജസ്റ്റിസ് കമാല്‍ പാഷ. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.
യുഡിഎഫ് ക്ഷണിച്ചാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് ചിന്തിക്കുമെന്നും വേറിട്ട ശബ്ദമായി നിന്നിട്ട് കാര്യമില്ലെന്നും കമാല്‍ പാഷ പറഞ്ഞു.
എറണാകുളം നഗരപരിസരത്തെ ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിക്കാനാണ് താല്‍പര്യമെന്നും അദ്ദേഹം അറിയിച്ചു.
ബിജെപിയോട് താല്‍പര്യമില്ല. അവരുടെ ഭരണരീതിയോടും താല്‍പര്യമില്ലെന്നും, പല കാര്യങ്ങളും തുറന്നുപറയുന്നതുകൊണ്ട് എല്‍ഡിഎഫിന് തന്നോട് താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എ ആയാല്‍ ശമ്പളം വാങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.




